ഗൃഹനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ കിടപ്പുമുറിയില്‍ വെടിയേറ്റ് മരിച്ചു

Idukki

തൊടുപുഴ: ഗൃഹനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ കിടപ്പുമുറിയില്‍ വെടിയേറ്റ് മരിച്ചു. നെടുങ്കണ്ടം മാവടി പ്ലാക്കല്‍ വീട്ടില്‍ സണ്ണി തോമസ് (57) ആണ് കിടപ്പുമുറിയില്‍ വെടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മുറിയില്‍ നിന്നും വെടിയൊച്ചയുടെ ശബ്ദം കേട്ട് വീട്ടുകാരെത്തി മുറി തുറന്നുനോക്കിയപ്പോള്‍ സണ്ണി തോമസ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൂക്കിന് വെടിയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സണ്ണിയുടെ മുറിയില്‍ നിന്നും തോക്കോ വെടിയുണ്ടകളോ കണ്ടെത്തിയിട്ടില്ല. വെടിയേറ്റത് എങ്ങിനെയാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.