സുഗമ ഹിന്ദി പരീക്ഷയില്‍100% വിജയവുമായി അസംപ്ഷന്‍ എ യു പി സ്‌കൂള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: 2022-23 അധ്യയന വര്‍ഷം 5, 6, 7 ക്ലാസുകളില്‍ സുഗമ ഹിന്ദി പരീക്ഷ എഴുതിയ 188 കുട്ടികളും എ ഗ്രേഡ് നേടി മികച്ച വിജയം കൈവരിച്ചു. വിജയികളെ ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് ആദരിക്കുകയും മധുരം നല്‍കി അഭിനന്ദിക്കുകയും ചെയ്തു. അധ്യാപകരായ ബെനി റ്റി റ്റി, ശ്രീമതി സീമ എം പി, ശ്രീമതി മേരി ജാസ്മിന്‍ ലോബോ എന്നിവര്‍ സംസാരിച്ചു.