കണിയാമ്പറ്റ സ്‌കൂളിന്‍റെ വായനാനാട് പദ്ധതിക്ക് തുടക്കമായി

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കണിയാമ്പറ്റ: മുഴുവന്‍ ക്ലാസുകളിലും ക്ലാസ് ലൈബ്രറിയും റീഡിങ് കോര്‍ണറും സജ്ജീകരിച്ചാണ് കണിയാമ്പറ്റ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ ‘വയനാട് വായനാനാട്’ എന്ന പേരില്‍ നടക്കുന്ന വായനപക്ഷാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പോസ്റ്റര്‍ രചന, സാഹിത്യക്വിസ്, എന്റെ പ്രിയ പുസ്തകം ആസ്വാദനക്കുറിപ്പ്, കുട്ടിയും രക്ഷിതാവും ടീമായി പങ്കെടുക്കുന്ന ‘വായനാനാട് മെഗാ സാഹിത്യ പ്രശ്‌നോത്തരി’ മുഴുവന്‍ ക്ലാസിലും വായനാമൂലകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഇത്തവണ വിദ്യാലയം വായനാപക്ഷാചരണം സംഘടിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി വായനാദിനത്തില്‍ രാവിലെ 11 മണിക്ക് നടന്ന പരിപാടിയില്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ സി. ആര്‍. സുജാത, ബി. എഡ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഫൈസല്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ എന്‍. സുമ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. കുഞ്ഞായിഷ, കേരളബാങ്ക് മാനേജര്‍ പ്രകാശന്‍, നിവേദിത സ്‌കൂള്‍ പ്രധാനാധ്യാപിക ടി. പ്രിയ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ നജീബ് കരണി, ഡോക്ടര്‍ അന്‍സി മുഹമ്മദ്, സെന്റ് ജോര്‍ജ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോസഫ്, രക്ഷിതാവ് നിഷ, എസ്. എം. സി ചെയര്‍മാന്‍ ടി. ടി ജോസഫ് എന്നിങ്ങനെ 11 അതിഥികളാണ് ഒരേ സമയം ക്ലാസ് ലൈബ്രറികള്‍ ഉദ്ഘാടനം ചെയ്തത്. സ്‌കൂള്‍ റീഡിങ് ഹാളിന്റെ ഉദ്ഘാടനം സീനിയര്‍ അസിസ്റ്റന്റ് എന്‍. അബ്ദുള്‍ ഗഫൂര്‍ നിര്‍വഹിച്ചു. കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് ഓരോ ക്ലാസും ക്ലാസ്സ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത് എന്നതും ശ്രദ്ധേയമായി.

വൈകുന്നേരം സ്‌കൂളില്‍ നിന്നു പുറപ്പെട്ട വായനാസന്ദേശ ജാഥ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ സമാപിച്ചു. ‘വായനയാണ് ലഹരി’ എന്ന വിഷയത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനു ജേക്കബ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു നടന്ന വായനസന്ദേശ സമ്മേളനം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ എന്‍. സുമയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമലാരാമന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ നജീബ് കരണി, എസ്.എം.സി വൈസ് ചെയര്‍മാന്‍ ഇ.അബ്ദുറഹിമാന്‍, വിദ്യാര്‍ത്ഥികളായ നിദ ഫാത്തിമ, റിന്‍ഷിദ, റമില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അജ്മല്‍ കക്കോവ് സ്വാഗതവും സ്റ്റാഫ്‌സെക്രട്ടറി നിഷ വടക്കേടത്ത് നന്ദിയും പറഞ്ഞു.