മനു ഉവാച പൂജയും ടൈറ്റില്‍ പ്രകാശനവും നടന്നു

Cinema

കോഴിക്കോട്: ദക്ഷ ഫ്രെയിംസ് ഇന്റര്‍നാഷണല്‍ എല്‍ എല്‍ പി നിര്‍മ്മിച്ച് ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മനു ഉവാച എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ പ്രകാശനവും കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടന്നു.

ചടങ്ങില്‍ സ്വാമി ഹംസാനന്ദപുരി ദീപം തെളിയിച്ചു. പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍ ടൈറ്റില്‍ പ്രഖ്യാപനം നടത്തി. നിര്‍മ്മല്‍ പാലാഴി, എം എ സേവ്യര്‍, പ്രദീപ് ബാലന്‍, ശ്യാമിലി മുരളി, കെ സി അബു, എം ബാലകൃഷ്ണന്‍, നിര്‍മ്മാതാവ് കണ്ണന്‍ പെരുമുടിയൂര്‍, ദക്ഷ ഫ്രെയിംസ് പാര്‍ട്ട്ണര്‍ കെ കെ പ്രേമന്‍, പ്രഭാകരന്‍ നറുകര എന്നിവര്‍ പങ്കെടുത്തു. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.