മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ശ്രമിക്കുകയാണ് കണ്ണൂർ ചെറുപുഴ സ്വദേശിയായ ജെഫിൻ ജോസഫ്. 2022 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയായ ‘വഴിയെ’യിലെ നായകനായായിരുന്നു ജെഫിൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. രണ്ടാം ചിത്രമായ ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലും ബുക്ക് മൈ ഷോ സ്ട്രീമിലും ലഭ്യമാണ്.
നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ‘വഴിയെ’ പരീക്ഷണ ചിത്രമെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. നിരവധി അന്തർദേശീയ ചലച്ചിത്ര മേളകളിൽ ചർച്ചയായ ചിത്രം ദ എക്കണോമിക്സ് ടൈംസ് പുറത്ത് വിട്ട മികച്ച 10 മലയാള സിനിമകളുടെ പട്ടികയിലും ഇടം നേടിയിരുന്നു.
‘വഴിയെ’യിലെ പ്രകടനത്തിലൂടെ മറ്റ് സിനിമകളിലേയ്ക്കും അവസരങ്ങൾ തേടി വന്നെങ്കിലും ചില തിരക്കുകൾ കാരണം ആ പ്രോജക്ടുകൾ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’ എന്ന തന്റെ രണ്ടാം ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ജെഫിൻ. ടൈം ലൂപ്പ് ഹൊറർ ചിത്രമായ ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സിലെ പ്രകടനത്തിലൂടെ കഴിഞ്ഞ വർഷത്തെ ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനള്ള അവാർഡ് ജെഫിൻ സ്വന്തമാക്കിയിരുന്നു.
വിവിഡ് ഗ്രൂപ്പ്സ് ഇന്റർനാഷണൽസിന്റെ സ്ഥാപകനും സി. ഇ. ഓ. കൂടിയായ ജെഫിന് നിലവിൽ മലയാളത്തിലും തമിഴിലും കന്നഡയിലുമായി ധാരാളം പ്രോജക്ടുകൾ ചർച്ചയിലാണ്. ജെഫിൻ ഇപ്പോൾ നവംബറിൽ തുടങ്ങാനിരിക്കുന്ന തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ്. ജോസഫ് പി. വി. യുടേയും ലീലാമ്മ യുടെയും മകനായ ജെഫിന്റെ ഭാര്യ ജീന ജോസഫാണ്. ഇവർക്ക് ജാൻവി മരിയ എന്ന മകളുണ്ട്.