കൊടുവള്ളി: മതസൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹ സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി വേറിട്ടൊരു സൗഹൃദ സംഗമം. വാവാട് ഫ്രണ്ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംഗമത്തില്‍ വിവിധ മതസാമുദായികരാഷ്ട്രീയ സാംസ്‌കാരിക മേഖലയിലുള്ളവര്‍ ഒത്തുചേര്‍ന്നു. ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്ന അന്‍പതോളം പേര്‍ക്ക് സംഗമത്തില്‍ യാത്രയപ്പ് നല്‍കി. സമൂഹസദ്യയും ഒരുക്കി നല്‍കി.
കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ പി അശോകന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ എം സുശിനി, പി ചന്തു, പി നാരായണന്‍, ശ്രീധരന്‍ നായര്‍, എം കെ ചെറിയെക്കു, വി രവീന്ദ്രന്‍, അഷ്‌റഫ് വാവാട്, കെ സി മുഹമ്മദ്, ഷിജുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി പി കെ കലാം സ്വാഗതവും ട്രഷറര്‍ എം പി മുരളി നന്ദിയും പറഞ്ഞു.