യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി: ആര്‍ ഷഹിന്‍ വീണ്ടും നയിക്കും

Kozhikode

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റായി ആര്‍ ഷഹിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഉള്‍പാര്‍ട്ടി ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച സംഘടനാ തെരഞ്ഞെടുപ്പില്‍ 15998 വോട്ടാണ് ഷഹിന്‍ നേടിയത്. വൈസ് പ്രസിഡന്റായി എസ്. സുനന്ദ് (11209) തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഷഹിന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ ഷഹിന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായിരുന്നു. ബാലുശ്ശേരി കിനാലൂര്‍ സ്വദേശിയാണ്. സുനന്ദ് പേരാമ്പ്ര സ്വദേശിയും അധ്യാപകനുമാണ്.

മറ്റു ജില്ലാ ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍ മുഹമ്മദ് ഷഹിദ് പി.വി, ജഷീം അലി പി, റിനേഷ്ബാല്‍, അനഖ കെ.വി. ജില്ലാ സെക്രട്ടറിമാര്‍ റിയാസ് പി.എം, റെബിന്‍ ലാല്‍, ബുഷര്‍ ജംഹര്‍, ജംഷിദ് എം.പി, മുഹമ്മദ് ഹസീബ് വി, വിപിന്‍ കെ, സുഹൈബ് വി.എന്‍, ആദില്‍ അലി സി.വി, ജില്‍ജോ ജോര്‍ജ്ജ്, നന്ദന ചേലക്കല്‍, നിഷാന്ത് എന്‍.കെ, ഋഷികേഷ് വി.