കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിനിമ സംവിധായകന്‍ അറസ്റ്റില്‍. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയാണ് (36) ആണ് പൊലീസിന്റെ പിടിയിലായത്. ‘ബൈനറി’ സിനിമയുടെ സംവിധായകനാണ് ഇയാള്‍.
പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി എന്ന കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഈ കേസില്‍ കോഴിക്കോട് നടക്കാവില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇയാളെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.