സുല്‍ത്താന്‍ ബത്തേരി: സൗഹൃദ സാംസ്‌ക്കാരിക വേദിയുടെ അറുപത്തിയൊന്‍പതാമത് പുസ്തക ചര്‍ച്ചയില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ നെട്ടൂര്‍ മഠം എന്ന നോവല്‍ ചര്‍ച്ച ചെയ്തു. ഷിനോയ് ജേക്കബ് പുസ്തകം അവതരിപ്പിച്ചു. കെ പി സുരേഷ് മോഡറേറ്ററായിരുന്നു. സൗഹൃദ പ്രസിഡണ്ട് ധനേഷ് ചീരാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ ഗോപകുമാര്‍ സ്വാഗതവും ഡോ. പി.ബി സനോജ് നന്ദിയും പറഞ്ഞു.
കെ. ഇന്ദിര ടീച്ചര്‍, ദിഷ എന്‍ ഡി, കെ ഷമീര്‍, അനില്‍ മാഷ്, സത്യനാഥന്‍, ഹരിലാല്‍, നിഥിന്‍ പി ആര്‍, അമൃത തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.