ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ പ്രൊഫഷണല്‍ എക്‌സല്ലെന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി കോട്ടയം സ്വദേശി

Thiruvananthapuram

തിരുവനന്തപുരം: ബിസിനസ് ഇന്‍സൈറ്റ് മാഗസിന്റെ Professional Excellence Award സ്വന്തമാക്കി കോട്ടയം സ്വദേശി അഖില്‍ വിഷ്ണു വി എസ്. നടനും സംരംഭകനുമായ ദിനേശ് പണിക്കറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

ബിസിനസ് രംഗത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കിയത് പരിഗണിച്ചാണ് അവാര്‍ഡ്. ജൂലൈയില്‍ ഗൂഗിളിന്റെ സ്‌കില്‍ഷോപ്പ് ഡയറക്ടറി മെമ്പറായി ലോകത്തിലെ 16,981 അംഗങ്ങളുള്ള പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചിരുന്നു. കൂടാതെ ഗൂഗിള്‍ പാര്‍ട്ണര്‍ ആകാനും സാധിച്ചിരുന്നു.

തിരുവനന്തപുരം ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു, മുന്‍ ഡി ജി പി ഋഷിരാജ് സിംഗ്, നടനും നിര്‍മ്മാതവുമായ ദിനേശ് പണിക്കര്‍, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്, യൂട്യൂബേര്‍സും സംരംഭകരുമായ സി പി ശിഹാബ്, അമല്‍ ഗാജറ്റ് വണ്‍ മലയാളം തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. ബിസിനസ് ഇന്‍സൈറ്റ് മാഗസിന്റെ ചീഫ് എഡിറ്റര്‍ പ്രചോദ് പി രാജ് സ്വാഗതം പറഞ്ഞു.