അപ്രിലിയ ഇന്ത്യ അപ്രിലിയ എസ്ആര്‍ സ്‌റ്റോം 125 പുറത്തിറക്കി

Kozhikode

കോഴിക്കോട്: ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ പിയാജിയോ വെഹിക്കിള്‍സ് െ്രെപവറ്റ് ലിമിറ്റഡ് അപ്രിലിയ എസ്ആര്‍ സ്‌റ്റോം 125 പുറത്തിറക്കി. വെസ്പ, സ്‌പോര്‍ട്ടിയായ അപ്രിലിയ എന്നിങ്ങനെയുള്ള സ്‌കൂട്ടറുകളുടെ വലിയൊരു നിര തന്നെ പുറത്തിറക്കിയിട്ടുള്ള പിയാജിയോ ഗ്രൂപ്പില്‍ നിന്നുള്ള ഈ പുതിയ സ്‌കൂട്ടര്‍ നാല് നിറങ്ങളില്‍ ലഭ്യമാണ് മാറ്റ് ബ്ലാക്ക്, മാറ്റ് റെഡ്, മാറ്റ് യെല്ലോ, ഗ്ലോസി വൈറ്റ്. പുതിയ അപ്രിലിയ എസ്ആര്‍ സ്‌റ്റോം 125ന് 1,07,999 രൂപ എന്ന ആകര്‍ഷകമായ വിലയാണ് (എക്‌സ്‌ഷോറൂം പൂനെ) നല്‍കിയിരിക്കുന്നത്. 2023 ഓഗസ്റ്റ് 20 മുതല്‍ ഇന്ത്യയിലുടനീളമുള്ള 250ല്‍ പരം എക്‌സ്‌ക്ലൂസീവ് വെസ്പ, അപ്രിലിയ ഡീലര്‍മാരിലൂടെ ഈ സ്‌കൂട്ടര്‍ ലഭ്യമാകും.

അത്യധികം മികച്ച ആക്‌സിലറേഷന്‍ നല്‍കുന്ന എഞ്ചിന്‍ എന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഐഗെറ്റ് ഘടിപ്പിച്ചിട്ടുള്ള ഈ .പുതിയ അപ്രിലിയ എസ്ആര്‍ സ്‌റ്റോം 125 സിസി, 3വാല്‍ വ് 4സ്‌ട്രോക്ക് എഞ്ചിനോടു കൂടിയാണ് വന്നെത്തുന്നത്. വെറും 9.6 സെക്കന്റുകള്‍ക്കുള്ളില്‍ അതിവേഗം പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ ഒരു മണിക്കൂര്‍ വേഗതയിലേക്ക് എത്തുന്ന സ്‌കൂട്ടര്‍ ആണ്. അപ്രിലിയ എസ്ആര്‍ സ്‌റ്റോമിന് ബോള്‍ഡ് ഗ്രാഫിക്‌സുകളോടു കൂടിയ ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമും 12 ഇഞ്ച് ട്യൂബ് ലെസ് ടയറുകളും ഡിസ്‌ക് ബ്രേക്കുകളും സെമിഡിജിറ്റല്‍ ആയ ക്ലസ്റ്ററും സുഖപ്രദമായ സസ്‌പെന്‍ഷനുമാണ് ഉള്ളത്.

‘ഇന്ന് നിരത്തിലുള്ള ഏറ്റവും ഫലപ്രദമായ 125 സിസി സ്‌കൂട്ടറുകളില്‍ ഒന്നാണ്. അപ്രിലിയ സ്‌റ്റോം 125 എന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. ഭാരം കുറഞ്ഞ, അതിവേഗം കുതിക്കുന്ന ഈ സ്‌കൂട്ടര്‍ ഈ ഗണത്തിലുള്ള മൊത്തം സ്‌കൂട്ടറുകള്‍ക്ക് പ്രകടനത്തിന്റെ കാര്യത്തില്‍ പുതിയൊരു മാതൃക തന്നെയായി മാറും. പുതിയ എഞ്ചിന്‍ തന്നെയാണ് അതിനു കാരണം. നഗരങ്ങളിലെ യാത്രകള്‍ക്കും സാഹസികതകള്‍ക്കും ഒരുപോലെ കരുത്തുറ്റതാണെന്ന് നിസ്സംശയം പറയാവുന്ന അപ്രിലിയ എസ്ആര്‍ സ്‌റ്റോം 125 ട്രാഫിക്കുകളില്‍ അനായാസം ഒഴുകി നീങ്ങാന്‍ കഴിവുള്ള സ്‌പോര്‍ട്ടിയായ സ്‌കൂട്ടര്‍ ആണെന്ന് മാത്രമല്ല, സുഖപ്രദമായ സസ്‌പെന്‍ഷന്‍ ഉള്ളത് കാരണം ഏത് ദുര്‍ഘട സാഹചര്യത്തേയും തരണവും
ചെയ്യും.

റോഡില്‍ മെച്ചപ്പെട്ട നിയന്ത്രണം ഉറപ്പാക്കി കൊണ്ട് ഓടിക്കല്‍ ഒരു വിനോദമാക്കി, നിങ്ങള്‍ എവിടെ പോകുമ്പോഴും ഊര്‍ജ്ജസ്വലമാക്കി മാറ്റുന്ന സ്‌കൂട്ടറാണ് ഇത്. വരാനിരിക്കുന്ന ഉത്സവ സീസണ്‍ ഓട്ടോമോബൈല്‍ മേഖലക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത് എന്നതിനാല്‍ പുതിയ അപ്രിലിയ എസ്ആര്‍ സ്‌റ്റോം 125 അത്യധികം ഉത്സാഹത്തോടെ തന്നെ സ്വീകരിക്കപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.”
സ്‌കൂട്ടറിന്റെ പുറത്തിറക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് പിയാജിയോ വെഹിക്കിള്‍സ് െ്രെപവറ്റ് ലിമിറ്റഡിന്റെ ഇരുചക്ര വാഹന ആഭ്യന്തര ബിസിനസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ അജയ് രഘുവംശി പറഞ്ഞു.