ഗ്യാസ് വണ്ടികള്‍ വലിയ പാറയിലേക്ക് കയറി വരണം

Wayanad

പൊഴുതന: പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ നിരവധി കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന ആറാംമൈല്‍ മേല്‍മുറി ഭാഗത്തേക്ക് ഗ്യാസ് ഏജന്‍സികളുടെ വിതരണ വാഹനങ്ങള്‍ വരാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. ഗ്യാസ് വാഹനങ്ങള്‍ ഇപ്പോള്‍ ആറാം മൈലില്‍ വന്നു സ്വാകാര്യ വ്യക്തിക്ക് ഇറക്കികൊടുക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ വ്യക്തി മേല്‍മുറിഭാഗത്തുള്ള വീടുകളില്‍ എത്തിക്കുന്ന രീതിയാണ് കാലങ്ങളായി തുടര്‍ന്ന് വരുന്നത്. ഇതിനായി ഉപഭോക്താക്കള്‍ അധിക പണവും നല്‍കേണ്ടതായി വരുന്നു എന്നാല്‍ ഈ വാഹനങ്ങള്‍ സേട്ടുകുന്നു വഴി കയറി മേല്‍മുറി വഴി ആറാം മൈലിലേക്ക് വരികയാണെങ്കില്‍ ജനങ്ങള്‍ക്ക് സൗകര്യവും സാമ്പത്തിക ലാഭവും ആയിരിക്കും ഇതിനുവേണ്ടി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് പൊഴുതന പഞ്ചായത്ത് 12ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ഇന്ത്യന്‍ ഗ്യാസ് , ഭാരത് ഗ്യാസ് ഏജന്‍സികളോട് ആവിശ്യപ്പെട്ടു. ഇതിന് അടിയന്തിര നടപടി ഉണ്ടായിട്ടില്ലെങ്കില്‍ ഗ്യാസ് വാഹനങ്ങള്‍ ആറാം മൈലില്‍ തടയുന്നതായിരിക്കുമെന്ന് വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പി. സൈത് , ജനറല്‍ സെക്രട്ടറി എന്‍ മുഹമ്മദലി എന്നിവര്‍ അറിയിച്ചു.