ചികിത്സയിലിരിക്കെ മരിച്ച രോഗിയെ തേടി ബന്ധുക്കളെത്തിയില്ല

Kozhikode

കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ ആഗസ്റ്റ് 17ന് അഡ്മിറ്റാവുകയും ആഗസ്റ്റ് 22ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത് ചികിത്സയില്‍ കഴിയുകയും ചെയ്തിരുന്ന 55 വയസ്സ് പ്രായം തോന്നിക്കുന്ന മധ്യവയസ്‌കന്‍ ആഗസ്റ്റ് 22ന് രാത്രി 9.15ന് മരണപ്പെട്ടു. ഇയാളെ ബന്ധുക്കളാരും അന്വേഷിച്ച് വന്നില്ലെന്നും തിരിച്ചറിയുന്നവര്‍ വെള്ളയില്‍ പോലീസ് സ്‌റ്റേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്നും വെള്ളയില്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952384799.