രണ്ടുകുട്ടികളുടെ മാതാവായ യുവ ആയൂര്‍വേദ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

Palakkad

പാലക്കാട്: രണ്ട് കുട്ടികളുടെ മാതാവായ യുവ ആയൂര്‍വേദ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോട് മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയായ ഋതിക മണിശങ്കര്‍ (32) ആണ് കുളിമുറിയില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടടുത്ത സമയത്താണ് ഋതികയെ ശിചുമുറിയില്‍ തോര്‍ത്തുമുണ്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ ആയുര്‍വേദ ഡോക്ടറായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു മരിച്ച ഋതിക യൂട്യൂബര്‍ കൂടെയാണ്. ഉന്നത പഠനം തുടരാനാവാത്തതിന്റെ വിഷമത്തിലായിരുന്നി ഋതിക ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഋതികയ്ക്ക് നാല് വയസുള്ള മകനും ഒന്നര വയസുള്ള മകളുണ്ട്.