കോഴിക്കോട്: ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് അലൂമിനി അസോസിയേഷന്‍ (ജെക്ക്) സംഘടിപ്പിക്കുന്ന ‘എല്ലാരും വന്നോണം’ ഓണാഘോഷ പരിപാടികള്‍ക്ക് ആഗസ്റ്റ് 26ന് ശനിയാഴ്ച തുടക്കമാവും. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പി സി രഘുരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. ജെക്ക പ്രസിഡന്റ് ഫസല്‍ റഹ്മാന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിക്ക് ജനറല്‍ സെക്രട്ടറി ഷൈജ എം സ്വാഗതമാശംസിക്കും. ഉദ്ഘാടന പരിപാടിയില്‍ വിവിധ ഡിപ്പാര്‍ട്‌മെന്റ് ഹെഡുമാര്‍, പി ടി എ ഭാരവാഹികള്‍, റിട്ടയേര്‍ഡ് ടീച്ചേര്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും.
ചടങ്ങില്‍ കോളേജില്‍ പഠന മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള 2.5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. അലൂംനി പ്രസിദ്ധീകരിക്കുന്ന ‘പടിഞ്ഞാറേ കുന്നിലെ വേരുകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചിങ്ങും ഉദ്ഘാടന സെഷനില്‍ നടക്കും. അലുമ്‌നി വാര്‍ത്തകളും രചനകളും അടങ്ങിയ ഓണ്‍ലൈന്‍ മാഗസിന്‍ ചടങ്ങില്‍ പ്രകാശിപ്പിക്കും.
2023-25 വര്‍ഷത്തേക്കുള്ള പുതിയ ജെക്ക ഭാരവാഹികളുടെ പ്രഖ്യാപനവും സത്യപ്രതിജ്ഞയും വിഷന്‍ 2025 അലുംനി പദ്ധതികളുടെ അവതരണവും നാളെ നടക്കും. ഉച്ചക്ക് ശേഷം പൂര്‍വ വിദ്യാര്‍ത്ഥികളുടെ കലാകായിക പ്രകടനങ്ങള്‍ അരങ്ങേറും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അലുംനി ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ഫസല്‍ റഹ്മാന്‍, ജന.സെക്രട്ടറി ഷൈജ എം, ട്രഷറര്‍ വിഥുന്‍, ഓര്‍ഗനൈസിംഗ് സെക്രെട്ടറി കെ ഹര്‍ഷിദ്, ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ മിഥുന്‍ കല്യോടന്‍, പ്രോഗ്രാം കണ്‍വീനര്‍ മുനവര്‍ മുഹമ്മദ്, ഷഹന എം എ, ബബിത്, അന്‍സബ്, അനി പൗലോസ് സ്റ്റുഡന്റ് കണ്‍വീനര്‍ വിഷ്ണു കെ, ശബരീഷ്, ധനുഷ്, മുഹമ്മദ് അനസ് പി ഒ എന്നിവര്‍ പങ്കെടുത്തു.