നവവധു തൂങ്ങി മരിച്ച നിലയില്‍

Kerala

തിരുവനന്തപുരം: നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് അരുവിക്കര സ്വദേശി രേഷ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ രേഷ്മ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഈ സമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല.

ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതായ സംശയം രേഷ്മയ്ക്ക് ഉണ്ടായിരുന്നുവത്രെ. ഇതിന്റെ മനോ വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നും പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 12 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനിയാണ് മരിച്ച രേഷ്മ.