കുറ്റിയാടി: പത്തൊമ്പതുകാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. തൊട്ടില്‍പ്പാലം കുണ്ടുതോട് സ്വദേശി യു കെ ജുനൈദാണ് (25) വടകരയ്ക്ക് സമീപം പൊലീസിന്റെ പിടിയിലായത്.
കാണാതായ പെണ്‍കുട്ടിയെ അടുത്തദിവസം കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയില്‍ നിന്നാണ് കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ പൂട്ട് പൊളിച്ചാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലായിരുന്നു പെണ്‍കുട്ടി ഉണ്ടായിരുന്നത്. പ്രതിയായ ജുനൈദിനെ കണ്ടെത്താന്‍ അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇതിനിടെയാണ് വടകരക്ക് സമീപത്ത് നിന്നും ജുനൈദ് പൊലീസിന്റെ പിടിയിലാകുന്നത്.
വീട്ടുകാര്‍ പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് അന്വേഷിച്ചു. ഇവര്‍ ആണ്‍സുഹൃത്തിനൊപ്പം പെണ്‍കുട്ടി വൈകിട്ടോടെ ബൈക്കില്‍ പോയതായി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്കുട്ടിയുള്ള സ്ഥലം മനസ്സിലാക്കിയത്.