കോഴിക്കോട്: കൊയിലാണ്ടി ബാറിലെ പ്രഗല്‍ഭ സിവില്‍ അഭിഭാഷകനായിരുന്ന കെ എന്‍ ബാലസുബ്രഹ്മണ്യന്‍(89) നിര്യാതനായി. പിതാവും അഭിഭാഷകനും ആയിരുന്ന കെ ആര്‍ നാരായണഅയ്യരുടെ കീഴില്‍ 1957 ഇല്‍ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 60 വര്‍ഷം അഭിഭാഷകവൃത്തി പൂര്‍ത്തിയാക്കി. കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌കാരിക ആധ്യാത്മിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. കൊയിലാണ്ടിയിലെ ആദ്യത്തെ റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്റെയും ടെലിഫോണ്‍ യൂസസ് അസോസിയേഷന്റെയും സ്ഥാപക പ്രസിഡന്റ് ആയിരുന്നു. കോതമംഗലം ക്ഷേത്ര ജീര്‍ണ്ണൊധാരണ കമ്മറ്റി സെക്രട്ടറി, ക്ഷേത്രക്കുളം നവീകരണ കമ്മറ്റി രക്ഷാധികാരി, ശ്രീ നിത്യാനന്ദ ആശ്രമം മുന്‍ ട്രസ്റ്റി, കോതമംഗലം പുവര്‍ പ്യൂപ്പിള്‍സ് എയ്ഡ് സൊസൈറ്റി പ്രസിഡന്റ്, കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, കൊയിലാണ്ടി കോടതി ദൈ്വശദാബ്ദി കമ്മറ്റി രക്ഷാധികാരി എന്നീ നിലകളില്‍ സുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അനവധി ബാങ്കുകളുടെയും കൊയിലാണ്ടി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, സതേണ്‍ റെയില്‍വേ എന്നീ സ്ഥാപനങ്ങളുടെ അഡൈ്വസറും ആയിരുന്നു.
ഭാര്യ പരേതയായ എം പി വിജയലക്ഷ്മി. മക്കള്‍: കെ ബി ശ്യാമള (ബാംഗ്ലൂര്‍), അഡ്വക്കേറ്റ് കെ.ബി. ജയകുമാര്‍( കൊയിലാണ്ടി), കെ. ബി.പരമേശ്വരന്‍ ( ചാര്‍ട്ടേഡ് അക്കൗണ്ടന്റ്,ബാംഗ്ലൂര്‍ ). മരുമക്കള്‍: വി ചിദംബരം, എസ്സ് മഹാലക്ഷ്മി, കെ ആര്‍ ഭുവനേശ്വരി. സംസ്‌കാരം തിങ്കള്‍ രാവിലെ 11 മണിക്ക് ശേഷം പുതിയപാലം ബ്രാഹ്മണ ശ്മശാനത്തില്‍ നടത്തപ്പെടുന്നു.