മഞ്ചേരി: കുരുന്നു മനസ്സുകളില്‍ പോലും ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷത്തിന്റെ വിഷം കുത്തിവെക്കുന്ന മാനവികതയുടെ ശത്രുക്കളെ അധ്യാപന മേഖലയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നിയമ നിര്‍മാണം വേണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ലാ സമിതി സംഘടിപ്പിച്ച തശാവൂര്‍ സമ്മിറ്റ് ആവശ്യപ്പെട്ടു. ബഹുസ്വരതയെ അവഗണിക്കു കയും ദേശഭാഷാ മതജാതി വിഭാഗീയതക്ക് അവസരം ഒരുക്കുകയും ചെയ്യുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണം. കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് വിലങ്ങായിത്തിരുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പിലാക്കരുതെന്നും സമ്മിറ്റ് ആവശ്യപ്പെട്ടു.
വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി അടുത്ത ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച തശാവൂര്‍ സമ്മിറ്റ് കെ.എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രടറി കെ.പി.സകരിയ്യ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജില്ല ചെയര്‍മാന്‍ ഡോ: യു.പി യഹ് യാഖാന്‍ മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം.അഹമ്മ് കുട്ടി മദനി, മമ്മു കോട്ടക്കല്‍, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍,ബി.പി.എ ഗഫൂര്‍,കെ.പി അബ്ദുറഹിമാന്‍ സുല്ലമി പ്രഭാഷണം നടത്തി.എം.പി അബ്ദുല്‍ കരീം സുല്ലമി, കെ.അബ്ദുല്‍ അസീസ്, എ.നൂറുദ്ദീന്‍,ശാക്കിര്‍ ബാബു കുനിയില്‍,വി.ട്ടി ഹംസ, വി.പി അഹമ്മദ് കുട്ടി മാസ്റ്റര്‍,ഐ.സ്.എം ജില്ല പ്രസിണ്ടന്റ് ജൗഹര്‍ അയനിക്കോട്, എം.ജി.എം ജില്ല സെക്രട്ടറി താഹിറ, ഫാസില്‍ ആലുക്കല്‍, വീരാന്‍ സലഫി, ശംസുദ്ധീന്‍ അയനിക്കാട്,ബഷീര്‍ പൂക്കോട്ടുപടം എന്നിവര്‍ പ്രസംഗിച്ചു.