ഇടുക്കി: പട്ടാപ്പകല്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. കട്ടപ്പനയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലായിരുന്നു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. സെന്റ് ജോണ്‍സ് ആശുപത്രിയുടെ മുന്‍പിലെ വെയ്റ്റിംഗ് ഷെഡിലാണ് ചേറ്റുകുഴി സ്വദേശിനിയായ ഇരുപത്തിയേഴുകാരി ആത്മഹത്യ ശ്രമം നടത്തിയത്.
യുവതി കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ ശ്രമം നടത്തിയത്. രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വിവരമറിഞ്ഞെത്തിയ കട്ടപ്പന എസ് ഐ ലിജോ പി മണി എത്തിയാണ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. കുടുംബ പ്രശ്‌നമാണ് ഇവരെ ആത്മഹത്യ ശ്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. ആശുപത്രിയിലെത്തിയ യുവതി അപകട നില തരണം ചെയ്തതായി പറയുന്നു.