‘ഓണം ടാങ്കി കഥ’കള്‍ പുതിയ ക്യാംപയിനുമായി മോണ്ടലസ്

Kozhikode

കോഴിക്കോട്: മധുരിക്കുന്ന നിമിഷങ്ങള്‍ സമ്മാനിക്കുന്ന മോണ്ടലസ് ഇന്ത്യ ലഘു പാനീയം ടാങ്ക് പുതിയ പരസ്യ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട് എന്നെന്നും കാത്തു സൂക്ഷിക്കുന്ന ഓര്‍മ്മകള്‍ അടിസ്ഥാനമാക്കിയുള്ള സെപ്തംബര്‍ അഞ്ചു വരെയുള്ള ക്യാംപയിനിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

കുട്ടിക്കാലത്തെ ഓണവുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ സ്മരണകള്‍ അയവിറക്കുവാനുള്ളതാണ് ഈ പ്രചാരണം. ഉത്സവ വിര്‍ച്ച്വല്‍ കഥാപുസ്തകമായ ‘ഓണം ടാങ്കി കഥകള്‍” ആണ് ഈ പ്രചാരണത്തിന്റെ മുഖ്യ ഭാഗം. പ്രമുഖ ഇല്ലസ്‌ട്രേറ്റര്‍മാരായ അലീസിയ സൗസ, ആരോഷ് തേവാടത്തില്‍, പെന്‍സിലാശാന്‍ തുടങ്ങിയവര്‍ ആണ് ഈ കഥാപുസ്തകത്തില്‍ വരച്ച് ജീവന്‍ നല്കിയിരിക്കുന്നത്. ഇന്നത്തെ കാലത്തെ കുട്ടികള്‍ക്കായി ബ്രാന്‍ഡ് സാമൂഹിക, ഡിജിറ്റല്‍ മാധ്യമ ചാനലുകളേയും ക്യാപയിനിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.