മലപ്പുറം: കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ചീക്കോട് പഞ്ചായത്ത് കുളത്തിലാണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്. കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകന്‍ കെ അഹമ്മദ് കബീര്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഒളവട്ടൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
