മങ്കട ബൈത്തുൽമാൽ നിർമിച്ച വീടിന്‍റെ താക്കോൽ ദാനവും കുടുബ സംഗമവും നടത്തി

Malappuram

മങ്കട: കെ.എൻ.എം മർക്കസുദ്ദഅവ മണ്ഡലം കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബൈത്തുൽമാൽ , വിധവ ക്ക് വേണ്ടി നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ കെ.എൻ.എം മർകസുദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ഉമർ സുല്ലമി മഹല്ല് സെക്രട്ടറി ടി.അബ്ദുൽ അസീസിന് നൽകി നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് എ. മുഹമ്മദലി മാഷ് അധ്യക്ഷതവഹിച്ചു.കെ.എൻ.എം ജില്ല പ്രസിണ്ടൻ്റ് ഡോ: യു.പി യഹ് യ ഖാൻ മദനി മുഖ്യ പ്രഭാഷണം നടത്തി.കടന്നമണ്ണ മഹല്ല് ഖാളി കോമു മൗലവി, മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: കെ.അസ്ക്കറലി, ബൈത്തുൽമാൽ കൺവൻ എം.റിയാസ് അൻവർ,നാസർ പട്ടാക്കൽ, സി. അബ്ദുറഹ്മാൻ, ഷിഹാബ് എഞ്ചിനീയർ, എ.നൂറുദ്ദീൻ, ടി.സൈതാലി, എം.ഷഹർ ബാൻ,നുഅമാൻ, അബ്ദുല്ല ഉമർ, കെ.ബസീമ എന്നിവർ സംസാരിച്ചു

സകാത് സംവിധാനം ഫലപ്രദമായും ശാസ്ത്രീയമായും നടപ്പിൽവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബൈത്തുൽമാൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. മങ്കട, അങ്ങാടിപ്പുറം പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങൾക്ക് ബൈത്തുൽമാലിൻ്റെ സേവനം ലഭിച്ചിട്ടുണ്ട്. ചികിത്സ സഹായം വീട് നിർമാണം, വീട് തേപ്പ്, ടൈലിംഗ് വയറിംഗ് വിദ്യാഭ്യാസ സഹായം സ്വയം തൊഴിൽ ആരംഭിക്കാനുള്ള കൈതാങ്ങ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിനകം നടപ്പിൽവരുത്തിയിട്ടുണ്ട്