ഫാസിസത്തിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കുക: കെ.എന്‍.എം മര്‍ക്കസ്സുദ്ദഅവ

Malappuram

മങ്കട: ഫാസിസത്തെയും വെറുപ്പിന്റെ രാഷ്ടീയത്തെയും ചെറുത്ത് തോല്‍പ്പിക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ ജനുവരിയില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മങ്കട മണ്ഡലം പ്രചാരണോല്‍ഘാടനം അഭിപ്രായപ്പെട്ടു.

മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.അസ്ഗറലി പ്രചാരണോല്‍ഘാടനം നിര്‍വ്വഹിച്ചു. എ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. യു.പി യഹ് യാ ഖാന്‍ ആമുഖ ഭാഷണം നടത്തി.റിഹാസ് പുലാമദേള്‍ മുഖ്യ പ്രഭാഷണം നടത്തി.നാസര്‍ പട്ടാക്കല്‍, പി.യാസര്‍ , കെ ജംഷീര്‍, സമദ് കൂട്ടില്‍, കെ.ടി റഫീഖ്, ജമാലുദ്ധീന്‍, യു.പി മാനു മൗലവി, ഇബ്രാഹിം പാറക്കല്‍, അസീസ് തച്ചമ്പത്ത്, അന്‍വര്‍ ബഷീര്‍ പി. പൂഴിക്കുന്നന്‍ അഹ് മദ് കുട്ടി, സൈതാലി മങ്കട എന്നിവര്‍ സംസാരിച്ചു.