ഭാര്യയെ വെടിവെച്ച് കൊന്ന് നിമിഷങ്ങള്‍ക്കകം മധ്യവയസ്‌കനും ഹൃദയാഘാതം മൂലം മരിച്ചു

Crime

താനെ: ഭാര്യയെ വെടിവെച്ച് കൊന്ന് നിമിഷങ്ങള്‍ക്കം മധ്യവയസ്‌കനും ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്രയിലെ താനയില്‍ ദിലീപ് സാല്‍വി (56), ഭാര്യ പ്രമീള (51) എന്നിവരാണ് മരിച്ചത്. ദീലീപ് സാല്‍വി പ്രമീളയെ വെടിവെച്ച് കൊന്ന് നിമിഷങ്ങള്‍ക്കകം തന്നെ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 10.15ന് താനെയിലെ കല്‍വയ്ക്കടുത്തുള്ള കുംഭര്‍ അലിയിലാണു സംഭവം. ദിലീപ് ഭാര്യയുമായി വഴക്കിടുകയും ഇതിനു പിന്നാലെയാണ് കൈയിലുണ്ടായിരുന്ന റിവോള്‍വറെടുത്ത് രണ്ടു തവണ നിറയൊഴിക്കുകയുമായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ പ്രമീള മരിച്ചു. സംഭവത്തിനു പിന്നാലെ ദിലീപ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു മരണവും സംഭവിച്ചു.