നിരന്തരം സനാതന ധര്‍മ്മത്തെ അവഹേളിക്കുന്നവര്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി നല്‍കും: അമിത് ഷാ

India

ജയ്പൂര്‍: നിരന്തരമായി സനാതന ധര്‍മ്മത്തെ അവഹേളിക്കുന്നവര്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി നല്‍കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇന്ത്യ സഖ്യം നിരന്തരം സനാതന ധര്‍മ്മത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ ബി ജെ പിയുടെ പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അമിത്ഷ ഇക്കാര്യം പറഞ്ഞത്.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനും ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്നാണ്. ഡി എം കെയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ‘സനാതന ധര്‍മ്മം’ ഉന്മൂലനം ചെയ്യുന്നതിനെപ്പറ്റി പറയുകയാണ്. ആദ്യമായല്ല അവര്‍ ഇത് പറയുന്നത്. നേരത്തെയും പലവട്ടം സനാതന ധര്‍മ്മത്തെ അവര്‍ അവഹേളിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.