ലോകകപ്പിനിടെ ദുബൈയില്‍ സൂപ്പര്‍ കപ്പ് 2022

Gulf News GCC Sports

അഷറഫ് ചേരാപുരം
ദുബൈ
: ദോഹയിലെ ലോകകപ്പ് ആരവത്തിനിടെ ദുബൈയിലും ഫുട്‌ബോള്‍ മാമാങ്കം. ദുബൈ സൂപ്പര്‍ കപ്പ് 2022 ഡിസംബര്‍ എട്ട് മുതല്‍ 16 വരെ അല്‍നാസര്‍ ക്ലബ്ബിലെ അല്‍ മക്തൂം സ്‌റ്റേഡിയത്തില്‍ നടക്കും. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ്.

ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും (ഡി എസ് സി) അല്‍നാസര്‍ ക്ലബ്ബിന്റെയും പങ്കാളിത്തത്തോടെയാണ് മത്സരം. നാലു പ്രമുഖ യൂറോപ്യന്‍ ടീമുകളാണ് മത്സരത്തിനെത്തുന്നത്. ഇംഗ്ലിഷ് ഫുട്‌ബോള്‍ ക്ലബ്ലുകളായ ലിവര്‍പൂള്‍, ആഴ്‌സണല്‍, ഇറ്റാലിയന്‍ ക്ലബ്ബായ എ സി മിലാന്‍, ഫ്രഞ്ച് ടീമായ ക്ലബ്ബ് ഒളിംപിക് എന്നിവരാണ് പ്രമുഖര്‍. എട്ടിന് ആദ്യ മത്സരത്തില്‍ ആഴ്‌സണ്‍ ഒളിമ്പിക് ലിയോണെസും ഏറ്റുമുട്ടും.

Leave a Reply

Your email address will not be published. Required fields are marked *