ഭര്‍തൃവീട്ടില്‍ യുവതി മരിച്ചനിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Crime Thrissur

തൃശൂര്‍: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയും ഭര്‍ത്താവും താമസിക്കുന്ന പെരുമ്പിലാവിലെ വാടകവീട്ടിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറമനേങ്ങാട് നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യയാണ് ഗ്രീഷ്മയെന്ന റിന്‍ഷ (25).

സമീപത്തെ കോഴിക്കടയിലെ ജീവനക്കാരനാണ് റാഷിദ്. വീട്ടിലെത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തുറന്ന് അകത്ത് കയറിയപ്പോഴാണ് ഗ്രീഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗ്രീഷ്മയും റാഷിദും തമ്മില്‍ ആറുവര്‍ഷംമുമ്പാണ് വിവാഹിതരായത്. ചിറമനേങ്ങാട് കുറഞ്ചിയില്‍ ഞാലില്‍ ചന്ദ്രന്റെ മകളാണ് ഗ്രീഷ്മ. ഇവരുടെ വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇവര്‍ക്ക് രണ്ടുവയസ്സുള്ള മകനുണ്ട്.

ഗ്രീഷ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും റാഷിദ് മകളെ മര്‍ദിക്കാറുണ്ടെന്നും ഗ്രീഷ്മയുടെ രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു. തഹസില്‍ദാര്‍ എം കെ അജികുമാര്‍, എസ് എച്ച് ഒ യു കെ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാഥമികപരിശോധന പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *