കൊടുവള്ളി: നിയമ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ ഒന്‍പത് ശനിയാഴ്ച രാവിലെ 10 മണിക്ക്താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വെച്ച് താമരശ്ശേരി താലൂക്ക്തല സെമിനാര്‍ സംഘടിപ്പിക്കുന്നു. നിയമ സാക്ഷരത ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ ദൈനം ദിന ജീവിതത്തില്‍ പ്രയോജന പ്രദമാക്കുന്നതിനും അത് വഴി ജനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കാനുമാണ് സെമിനാര്‍ സംഘടിപിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍, പൊതുപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, എന്നിവര്‍ക്ക് പങ്കെടുക്കാം.