കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നെന്ന്

Kozhikode

കോഴിക്കോട്: സംഘടിക്കുവാനും പ്രതിഷേധിക്കുവാനുമുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണെന്ന് അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി. 2004 മുതല്‍ രാജ്യത്ത് നടപ്പിലാക്കിയ പുത്തന്‍ പെന്‍ഷന്‍ പദ്ധതിക്ക് എതിരായി കേന്ദ്ര ജീവനക്കാര്‍ ഏറ്റെടുത്ത ഐതിഹാസികമായ പ്രക്ഷോഭത്തെ തകര്‍ക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ജീവനക്കാര്‍ക്ക് അവധി എടുക്കുന്നതിനോ, സംഘടിക്കുന്നതിനോ, പ്രതിഷേധിക്കുന്നതിനോ ഉള്ള അവകാശങ്ങളെ നിഷേധിക്കുന്ന സമീപനം സ്വീകരിച്ചിരിക്കുകയാണ്. ഇതി ജനാധിപത്യ വിരുദ്ധമാണ്.

ജീവനക്കാരുടെ സമരത്തിനും പ്രതിഷേധത്തിനും വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിലേക്ക് ‘നിശബ്ദമാകില്ല ഭാരതം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. കെജിഒഎഫ് സംസ്ഥാന സെക്രട്ടറി ബിനു പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനര്‍ ടി എം സജീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ടി അബ്ദുല്‍ ജലീല്‍, സാജിദ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ ജയപ്രകാശന്‍ സ്വാഗതവും കെ എം ജെറീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *