കുറുമശ്ശേരിയില്‍ മൂന്നംഗ കുടുംബം ജീവനൊടുക്കിയ നിലയില്‍

Eranakulam

കൊച്ചി: മൂന്നംഗ കുടുംബത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി കുറുമശ്ശേരിയില്‍ വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. അമ്പാട്ടുപറമ്പില്‍ വീട്ടില്‍ ഗോപി, ഭാര്യ ഷീല, മകന്‍ ഷിബിന്‍ എന്നിവരാണ് മരിച്ചത്.

ഷിബിന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനായി ഷിബിന്‍ പലരില്‍ നിന്നായി പണം വാങ്ങിയിരുന്നു. എന്നാല്‍ പണം നല്‍കിയവരെ കൊണ്ടുപോകാനായില്ല. ഇതേ തുടര്‍ന്നുള്ള മാനസിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയുന്നത്.