പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ചാത്തന്‍ സേവാമഠത്തിലെ സിദ്ധന്‍ അറസ്റ്റില്‍

Kannur

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ചാത്തന്‍ സേവാമഠത്തിലെ സിദ്ധന്‍ അറസ്റ്റില്‍. കൂത്തുപറമ്പ് എലിപ്പറ്റച്ചിറയില്‍ ചാത്തന്‍ സേവാ കേന്ദ്രം നടത്തുന്ന ജയേഷ് എന്ന സിദ്ധനാണ് പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കൂത്തുപറമ്പ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജയേഷിനെതിരെ നേരത്തെയും സമാനമായ പരാതി ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിങ്ങിന് വിധേയയാക്കുകയായിരുന്നു. ഇതിലൂടെയാണ് സിദ്ധനിയില്‍ നിന്നും പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി അറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ രാത്രിയാണ് പ്രതി ജയേഷിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.