ടി അഷ്‌റഫ് മാസ്റ്റര്‍ നിര്യാതനായി

Kozhikode

ആയഞ്ചേരി: ചേരാപുരം സലഫി മഹല്ല് കമ്മിറ്റി മുന്‍ സെക്രട്ടറിയും സജ്ജീവ മുജാഹിദ് പ്രവര്‍ത്തകനുമായിരുന്ന ടി അഷ്‌റഫ് മാസ്റ്റര്‍ നിര്യാതനായി. കെ എ ടി എഫ് സംഘാടകനും കോടഞ്ചേരി LP സ്‌കൂള്‍ അധ്യാപകനായിരുന്ന അഷ്‌റഫ് BRC ടൈന്രറും മാപ്പിളക്കലകളില്‍ പ്രധാന സാന്നിധ്യമായിരുന്നു. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്ക് മറക്കാന്‍ കഴിയാത്ത സുഹൃത്തുമായിരുന്നു അഷ്‌റഫ്.

കഴിഞ്ഞ രണ്ടാഴ്ച മുമ്പ് നാദാപുരം കോടഞ്ചേരി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയില്‍ കുന്നുമ്മലില്‍ വച്ചു അദ്ദേഹം സഞ്ചരിച്ച മോട്ടോര്‍ സൈക്കിളില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ഗുഡ്‌സ് ഓട്ടോ ഇടിച്ച് മാരകമായ പരുക്ക് പറ്റി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. നടുവണ്ണൂര്‍ ഈ നാരി മുംതാസ് ആണ് ഭാര്യ. CA പൂര്‍ത്തിയാക്കുന്ന അഫ്‌ലഹ് ശാദില്‍, BA അഫ്‌സലുല്‍ ഉലമ പൂര്‍ത്തിയാക്കിയ ആദില്‍ എന്നിവര്‍ മക്കളാണ്.

പരേതനായ തയ്യുള്ളതില്‍ ഇബ്രാഹിം മുസ്ലിയാര്‍ പിതാവും ഖദീജ മാതാവുമാണ്. ടി മുഹമ്മദ് ഖാസിം (ഖത്തര്‍), ടി.സിദ്ദീഖ് (ബഹറൈന്‍) നഫീസ പുളക്കൂല്‍ എന്നിവര്‍ സഹോദരങ്ങളാണ്.