രാമാശ്രമം അവാര്‍ഡ് ശൈലജ ടീച്ചര്‍ക്ക്

Kozhikode

കോഴിക്കോട്: 32ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാര്‍ഡ് മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. എം. മുകുന്ദന്‍, വി.ആര്‍. സുധീഷ് എം. മോഹനന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അടുത്ത മാസം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ നിപ്പാ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സേവനമാണ് കെ.കെ. ശൈലജ ടീച്ചര്‍ നടത്തിയതെന്ന് രാമാശ്രമം ട്രസ്റ്റ് ചെയര്‍മാനും ജൂറി അംഗവുമായ എം.മുകുന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അവര്‍ കാഴ്ചവച്ച പ്രവര്‍ത്തനം കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്തതും സര്‍വ്വാംഗീകൃതവുമാണ്. ഐക്യരാഷ്ട്ര സഭയുടെ പൊതു സേവന ദിനത്തില്‍ ക്ഷണിതാവും മാക്‌സസെ പുരസ്‌കാര ജോതാവുമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷവും അവര്‍ നേടി. അടുത്ത കാലത്ത് കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സ്ത്രീ വ്യക്തിത്വവും ശൈലജ ടീച്ചറാണെന്ന് എം.മുകുന്ദന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ രാമാശ്രമം മാനേജിംഗ് ട്രസ്റ്റി എം.എ.ശിഷന്‍, വി.ആര്‍.സുധീഷ്, എം. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *