മുജാഹിദ് സംസ്ഥാന സമ്മേളനം; ജില്ലാ ‘മുന്നൊരുക്കം’ ഞായറാഴ്ച കണ്ണൂരില്‍

Kannur

കണ്ണൂര്‍: ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന 10-ാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാ ‘മുന്നൊരുക്കം’ ഞായറാഴ്ച കണ്ണൂരില്‍ നടക്കും. തായത്തെരു സലഫി ദഅവ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകു. 4 വരെ നടക്കുന്ന മുന്നൊരുക്കത്തില്‍ സംസ്ഥാന ഭാരവാഹികളായ ശംസുദ്ദീന്‍ പാലക്കോട്, എന്‍ എം അബ്ദുല്‍ ജലീല്‍, ഫൈസല്‍ നന്മണ്ട, സി ടി ആയിഷ എന്നിവര്‍ പങ്കെടുക്കും.