പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം: U D F കല്പറ്റ ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി

Wayanad

കല്പറ്റ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി വിജയിച്ച ചാണ്ടി ഉമ്മന് വോട്ടുകള്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് യു ഡി എഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി.

കെപിസിസി മെമ്പര്‍ പി പി ആലി, റസാഖ് കല്പറ്റ, അഡ്വ ടി ജെ ഐസക്, ഗിരീഷ് കല്പറ്റ, സി മൊയ്തീന്‍കുട്ടി, എ പി ഹമീദ്, കെ കെ രാജേന്ദ്രന്‍, എസ് മണി, ഹര്‍ഷല്‍ കോന്നാടന്‍, കെ അജിത, ആയിഷ പള്ളിയാല്‍, സെബാസ്റ്റ്യന്‍ കല്പറ്റ, കെ ശശികുമാര്‍, സി കെ നാസര്‍, ടി സതീശന്‍, സുനീര്‍ ഇത്തിക്കല്‍, സുബൈര്‍ ഓണിവയല്‍, അര്‍ജുന്‍ ദാസ്, മുഹമ്മദ് ഫെബിന്‍, അലവി വടക്കേതില്‍, ബിന്ദു പി ആര്‍, രമ്യജയപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.