തലശ്ശേരി: തലശ്ശേരി സൗത്ത്, നോർത്ത് സബ് ജില്ലാ സി എച്ച് പ്രതിഭാ ക്വിസ് മത്സരം തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂളിൽ കെ എസ് ടി യു മുൻ സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. തലശ്ശേരി സൗത്ത് സബ് ജില്ലാ പ്രസിഡണ്ട് റമീസ് പാറാൽ അദ്ധ്യക്ഷത വഹിച്ചു.
സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് വിജയിച്ചവർക്ക് എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. മുഹമ്മദ് റിയാസ്, ആയിഷ, മുസ്സമ്മിൽ എന്നിവർ പ്രസംഗിച്ചു. റയീസ്, സിറാജ്, ഷമിത, റുക്സാന, ഫാസിൽ എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.