പാലാ/കോട്ടയം: പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ ഭരണവിരുദ്ധ വികാരമാണെന്ന് മാണി സി കാപ്പന് എം എല്‍ എ പറഞ്ഞു. ഉമ്മന്‍ചാണ്ടി എന്ന അദൃശ്യനായ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നുവെന്നത് സത്യമാണ്. അതുപോലെ തന്നെ സമസ്തമേഖലകളിലും ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കേരളത്തിലാകമാനമുള്ള ജനങ്ങള്‍ക്കുവേണ്ടി പുതുപ്പള്ളിയിലെ ജനം ഏറ്റെടുത്ത് നടത്തിയ പ്രതികരണമാണ് ചാണ്ടി ഉമ്മന്റെ വന്‍ ഭൂരിപക്ഷത്തിന്റെ കാരണം. ഇത് മറച്ചുവയ്ക്കാനാവില്ല. അത് തുടര്‍ന്നു വരുന്ന പാര്‍ലെമെന്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇരുപതു സീറ്റിലും യു ഡി എഫ് ജയം നേടും. ഈ വന്‍ഭൂരിപക്ഷം താന്‍ പ്രവചിച്ചിരുന്നതായി കാപ്പന് അവകാശപ്പെട്ടു. ആദ്യം മുപ്പതിനായിരം ഭൂരിപക്ഷമാണ് പ്രവചിച്ചത്. പുതുപ്പള്ളിയിലെ ജനങ്ങളുമായി ഇടപെട്ടപ്പോള്‍ 39000 വരെ ഭൂരിപക്ഷം ഉയരാമെന്ന് പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരെയുള്ള ജനവികാരം ശക്തമാണെന്നും കാപ്പന് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ പൊതുവികാരം തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രകടിപ്പിച്ച പുതുപ്പള്ളിയിലെ ജനത്തെ അഭിനന്ദിക്കുന്നതായും മാണി സി കാപ്പന് പറഞ്ഞു.