പാലാ: ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഇപ്പോഴും ലോകത്തെയാകെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നാനി ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസമാധാനമാണ് ഇന്നിന്റെ ആവശ്യം ഇതിന് ഗാന്ധിയന്‍ മാര്‍ഗ്ഗമാണ് ഏക വഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനവികതയാണ് ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ അടിസ്ഥാനമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിനു പുളിയ്ക്കക്കണ്ടം, സിജി ടോണി, പ്രൊഫ സതീശ്കുമാര്‍ ചൊള്ളാനി, വി സി പ്രിന്‍സ്, ചാവറ പബ്‌ളിക് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ പോള്‍സണ്‍ കൊച്ചുകണിയാംപറമ്പില്‍, ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ സിന്ധുമോള്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഭരണസമിതി അംഗം സിജിത അനില്‍, അഡ്വ സന്തോഷ് മണര്‍കാട്, സന്തോഷ് മരിയസദനം, ജോയി കളരിയ്ക്കല്‍, തോമസ് ആര്‍ വി ജോസ്, അനൂപ് ചെറിയാന്‍, പ്രശാന്ത് അണ്ണന്‍, സന്‍മനസ് ജോര്‍ജ്, ബിജോയി മണര്‍കാട്ട്, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു എം എല്‍ എ യുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി.
പിന്നീട് വൈകുന്നേരംവരെ മഹാത്മാഗാന്ധി പ്രതിമയില്‍ വിവിധ സംഘടനകളും വ്യക്തികളും പുഷ്പാര്‍ച്ചന നടത്തി. ചാവറ പബ്‌ളിക് സ്‌കൂള്‍, മരിയസദനം, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ ബ്രാഞ്ച്, പാലാ സെന്റ് തോമസ് കോളജ് നേവല്‍ എന്‍ സി സി യൂണിറ്റ്, പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂള്‍, മേവിട സുഭാഷ് ലൈബ്രറി, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി, ആം ആദ്മി പാര്‍ട്ടി, എന്‍ സി പി, ലയണ്‍സ് ക്ലബ്, യുണൈറ്റഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കിഴതടിയൂര്‍ ബാങ്ക്, അല്‍ഫോന്‍സാ ഐ ഹോസ്പിറ്റല്‍ തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും ബെന്നി മൈലാടൂര്‍, അഡ്വ ആര്‍ മനോജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ്, അക്‌സ ട്രീസ, ജോസഫ് കുര്യന്‍, അബ്ദുള്ളാഖാന്‍, കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് എം എസ് ശശിധരന്‍, അഡ്വ ജോണ്‍സി നോബിള്‍, അനില്‍ മത്തായി, സ്‌റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ നിഷ ജി പുതിയിടം, ഡോ അലക്‌സ് ബേബി, ടോമി കുറ്റിയാങ്കല്‍, സിബി റീജന്‍സി, ആന്റണി വാളംപറമ്പില്‍, അഡ്വ ജോസ് ചന്ദ്രത്തില്‍, ജയേഷ് ജോര്‍ജ് തുടങ്ങി നിരവധിപ്പേര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. ഗാന്ധിസ്മൃതി സമാപനം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. സാംജി പഴേപറമ്പില്‍ അധ്യക്ഷത വഹിച്ചു.