ഇന്റര്‍നാഷണല്‍ ലീഗ് ഓഫ് ഡെര്‍മ്മറ്റോളജിക്കല്‍ സൊസൈറ്റിയുടെ പുരസ്‌ക്കാരം ഡോ. ജയദേവ് ബി ബെട്‌കെരൂറിന്

Wayanad

ലണ്ടന്‍/മേപ്പാടി: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ലീഗ് ഓഫ് ഡെര്‍മ്മറ്റോളജിക്കല്‍ സൊസൈറ്റിയുടെ 2023 ലെ പുരസ്‌ക്കാരം ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ത്വക്ക് രോഗ വിഭാഗം മേധാവി ഡോ. ജയദേവ് ബി ബെട്‌കെരൂറിന്.

നിസ്സ്വാര്‍ത്ഥ സേവനവും മനുഷ്യ സ്‌നേഹവും അതിലുപരി ഒട്ടും ലാഭേശ്ച ഇല്ലാതെ സമൂഹത്തിന്റെ താഴെ തട്ടിലേക്കു തങ്ങളുടെ സേവനം എത്തിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് അദ്ദേഹത്തെ ഈ പുരസ്‌ക്കാരത്തിനു അര്‍ഹനാക്കിയായത്.