വേദ വെളിച്ചം സ്‌നേഹം വളര്‍ത്തും: മുജാഹിദ് സമ്മേളനം ‘മുന്നൊരുക്കം’ ശില്‍പശാല

Kannur

കണ്ണൂര്‍: വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പടെയുള്ള വേദഗ്രന്ഥങ്ങള്‍ മാനവിക ബോധമാണ് പ്രചരിപ്പിക്കുന്നതെന്ന് മുജാഹിദ് സമ്മേളനം ജില്ലാ ‘മുന്നൊരുക്കം’നേതൃശില്‍പശാല. മാനവിക ബോധം സ്‌നേഹം വളര്‍ത്തുമെന്നും മനുഷ്യര്‍ക്കിടയില്‍ ഇക്കാലത്ത് സ്‌നേഹവും സൗഹാര്‍ദ്ദവും വളര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ശില്‍പശാല അഭിപ്രായപ്പെട്ടു.

‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’ പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ജില്ലാ ‘മുന്നൊരുക്കം’ നേതൃ ശില്‍പശാല കണ്ണൂരില്‍ കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി.സി.ശക്കീര്‍ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എന്‍.എം അബ്ദുല്‍ ജലീല്‍, ഫൈസല്‍ നന്മണ്ട, കെ.എല്‍.പി ഹാരിസ്, ഡോ.ഇസ്മയില്‍ കരിയാട്, ജില്ലാ സെക്രട്ടറി ഡോ.അബ്ദുല്‍ ജലീല്‍ ഒതായി, ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.അന്‍വര്‍ സാദത്ത്, എം.ജി.എം ജനറല്‍ സെക്രട്ടറി സി.ടി ആയിഷ, എം എസ്.എം ട്രഷറര്‍ ജസീന്‍ നജീബ്, എം.ജി.എം ജില്ലാ സെക്രട്ടറി കെ.പി ഹസീന, ട്രഷറര്‍ മറിയം അന്‍വാരിയ്യ, ഐ.ജി.എം ജില്ലാ പ്രസിഡന്റ് ഫാത്തിമ സുആദ, സെകട്ടറി ഷാനഏഴോം,എം.എസ്.എം സെക്രട്ടറി വി.പി ഷിസിന്‍, ജൗഹര്‍ ചാലക്കര, പി.ടി.പി മുസ്തഫ പ്രസംഗിച്ചു.

വീടുകള്‍ കേന്ദ്രീകരിച്ച് സൗഹൃദ മുറ്റം ഗൃഹാങ്കണ സംഗമം, പഠന കേമ്പുകള്‍, വ്യക്തി സമ്പര്‍ക്കങ്ങള്‍, ലഘുലേഖ വിതരണം, കാമ്പസ് ഡയലോഗ്, നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ജില്ലാ സെമിനാറുകള്‍ എന്നിവ നടക്കും.