കോഴിക്കോട്: സ്വതന്ത്ര പ്രസാധനത്തിന് കൃതികള്‍ നല്‍കിയ പ്രമുഖ മലയാള സാഹിത്യകാരന്‍ എം.എന്‍. കാരശ്ശേരിക്ക് 2023ലെ സായാഹ്ന പുരസ്‌കാരം കൈമാറി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായാഹ്ന ഫൗണ്ടേഷന്‍ സമ്മാനിക്കുന്ന ഏഴര ലക്ഷം രൂപയുടെ പുരസ്‌കാരവും പ്രശംസാപത്രവും എന്‍. ഭട്ടതിരി രൂപകല്പന ചെയ്ത അക്ഷരക്കിളിയുടെ ഓട് ശില്പവും എം.എന്‍. കാരശ്ശേരിയുടെ വസതിയില്‍ എത്തിയാണ് കൈമാറിയത്.
ആയുര്‍വേദ ചികിത്സയിലായതിനാല്‍ സായാഹ്ന ഫൗണ്ടേഷന്റെ തിരുവനന്തപുരം മലയിന്‍കീഴിലെ റിവര്‍ വാലി കാമ്പസില്‍ നടന്ന പുരസ്‌കാരവിതരണ ചടങ്ങില്‍ അദ്ദേഹത്തിന് നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാതെ വന്നതിനാലാണ് വീട്ടിലെത്തി പുരസ്‌കാരം കൈമാറിയത്. സായാഹ്ന ഫൗണ്ടേഷന്‍ ഡയറക്ടര്‍ സി.വി. രാധാകൃഷ്ണന് വേണ്ടി സായാഹ്ന പ്രതിനിധി പി. സിദ്ധാര്‍ത്ഥന്‍ പുരസ്‌കാരം കൈമാറി. ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം.എ. ജോണ്‍സണും ചടങ്ങില്‍ സംബന്ധിച്ചു.