സയന്‍സ് ആന്‍റ് ടെക്‌നോളജി പാര്‍ക്ക് കോഴിക്കോട്ടും അനുവദിക്കണമെന്ന് മലബാര്‍ ചേംബര്‍

Kozhikode

കോഴിക്കോട്: സംസ്ഥാനത്ത് 200 കോടി രൂപ മുതല്‍ മുടക്കില്‍ 4 സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്ക് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കെ അതിലൊന്ന് കോഴിക്കോട് വേണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവിശ്യപ്പെട്ടു. നിലവില്‍ ഒരെണ്ണം കാര്യവട്ടം കേരള സര്‍വ്വകലാശാലാ ക്യാമ്പസില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോഴിക്കോട് വേണമെന്ന് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവരെ നിവേദനത്തിലൂടെ ബോധ്യപ്പെടുത്തിയതായി ചേംബര്‍ പ്രസിഡന്റ് എം എ മെഹബൂബ് പ്രസ്ഥാവനയില്‍ പറഞ്ഞു.

നാക്ക് എ പ്ലസ് ഗ്രെയിഡും 50 വര്‍ഷത്തെ പാരമ്പര്യമുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഇതിനുള്ള സ്ഥലം ലഭ്യമാക്കാം. പുതിയ ദേശീയ പാത വികസനം, വിമാനത്താവളം, അന്താരാഷ്ട്ര റെയില്‍ വേ ഗതാഗതം ഇതെല്ലാം സൗകര്യ പ്രഥമായ ഇടമെന്ന നിലയിലാണ് സയന്‍സ് പാര്‍ക്ക് കോഴിക്കോട് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. സമീപ ജില്ലകളുടെ ടൂറിസം, കാര്‍ഷികം, വ്യവസായം വികസനങ്ങള്‍ക്ക് പാര്‍ക്ക് ഗുണം ചെയ്യും. തീരദേശ മേഖലയിലെ മത്സ്യ കൃഷിയെ പരിപോഷിപ്പിക്കാനും അനന്ത സാധ്യതകളുള്ള വെല്‍നെസ് ആയുര്‍വേദ ടൂറിസത്തിനും പദ്ധതി ഗുണപ്രഥമാകുമെന്ന് നിവേദനത്തില്‍ സൂചിപ്പിച്ചതായി ചേംബര്‍ വ്യക്തമാക്കി.

1 thought on “സയന്‍സ് ആന്‍റ് ടെക്‌നോളജി പാര്‍ക്ക് കോഴിക്കോട്ടും അനുവദിക്കണമെന്ന് മലബാര്‍ ചേംബര്‍

Leave a Reply

Your email address will not be published. Required fields are marked *