കോഴിക്കോട്: ‘ധാര്‍മികതയാണ്, മാനവികതയുടെ ജീവന്‍’ എന്ന പ്രമേയത്തില്‍ എം എസ് എം കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റി ഒക്ടോബര്‍ 22ന് മുക്കം പുല്‍പ്പറമ്പില്‍ വെച്ച് സംഘടിപ്പിക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനത്തിന്റെ രജിസ്‌ടേഷന്‍ ആരംഭിച്ചു. ജില്ല തല രജിസ്‌ടേഷന്‍ ഉദ്ഘാടനം കെ.എന്‍.എം ജില്ല സെക്രട്ടറി വളപ്പില്‍ അബ്ദുസ്സലാം നിര്‍വഹിച്ചു.
എം.എസ്.എം ജില്ല പ്രസിഡണ്ട് അസ്ജദ് കടലുണ്ടി അധ്യക്ഷത വഹിച്ചു. എം എസ്.എം ജില്ല സെക്രട്ടറി ഷമല്‍ മദനി, സഹ ഭാരവാഹികളായ ജാനിഷ് മദനി, ശിബിലി മുഹമ്മദ്, അഹമ്മദ് റിഹാബ്, ജാസില്‍, അമീന്‍ തിരുത്തിയാട്, മുബഷിര്‍ സലഫി, സനാബില്‍ പുത്തൂര്‍ എന്നിവര്‍ സംസരിച്ചു. http://linkin.bio/msmcalicut എന്ന ലിങ്ക് വഴി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.