ചേനോത്ത് ഗവ: സ്കൂളിന് എൽ.ഇ.ഡി ബൾബുകൾ കൈമാറി

Kozhikode

കുന്ദമംഗലം: കേരള സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ ഊർജ്ജ സംരക്ഷണ പ്രോൽസാഹന പരിപാടിയുടെ ഭാഗമായി ചേനോത്ത് ഗവ: സ്കൂളിന് എൽ.ഇ.ഡി. ബൾബുകൾ നൽകി.

കെ.എസ്.ഇ.ബി കെട്ടാങ്ങൽ സെക്ഷനിലെ ഉദ്യോഗസ്ഥർ സ്ക്കൂളിലെത്തി ഹെഡ് മാസ്റ്റർ ശുക്കൂർ കോണിക്കൽ , ഊർജ്ജ ക്ലബ്ബ് അംഗളായ വിദ്യാർത്ഥികൾ എന്നിവർക്ക് ബൾബുകൾ കൈമാറി. വർധിച്ചു വരുന്ന ഊർജ്ജ പ്രതിസന്ധി മറികടക്കാൻ വൈദ്യുതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതിൻ്റെ പ്രാധാന്യം ചടങ്ങിൽ വിശദീകരിച്ചു.