23കാരിയേയും കുഞ്ഞിനേയും ഭര്‍ത്താവിന്‍റെ മുന്നില്‍ നിന്നും കാമുകന്‍ തട്ടിക്കൊണ്ട് പോയി

Crime

പത്തനംതിട്ട: ഇരുപത്തിമൂന്നുകാരിയേയും കുഞ്ഞിനേയും കാമുകന്‍ തട്ടിക്കൊണ്ട് പോയി. ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന 23കാരിയെയും കുഞ്ഞിനെയുമാണ് കാറിലെത്തിയ കാമുകനും സംഘവും തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് തിരുമൂലപുരം ജംഗ്ഷന് സമീപം തട്ടുകടയില്‍നിന്നും ആഹാരം കഴിച്ചശേഷം യുവതിയും ഭര്‍ത്താവും ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് കാമുകനും സംഘവും കാറിലെത്തി യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ട് പോയത്.

കാമുകനെത്തിയ കാര്‍ ബൈക്കിനു കുറുകെ നിര്‍ത്തിയ ശേഷം ഭാര്യയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കടത്തികൊണ്ട് പോയെന്നാണ് ഭര്‍ത്താവ് പരാതിപ്പെടുന്നത്. ഭര്‍ത്താവ് സന്ദീപ് സന്തോഷ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ ചെങ്ങന്നൂര്‍ സ്വദേശിയായ പ്രിന്റോ പ്രസാദാണ് യുവതിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പരാതി.