തിരുവനന്തപുരം: ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ യാത്രക്കാരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രമുഖ ക്രൂസ് കമ്പനിയായ അണ്‍ക്രൂസ് അഡ്വഞ്ചേഴ്‌സ് ഐബിഎസ് സോഫ്റ്റ് വെയറുമായി കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഐബിഎസിന്റെ ഐ ട്രാവല്‍ ക്രൂസ് എന്റര്‍െ്രെപസ് റിസര്‍വേഷന്‍ സിസ്റ്റം അണ്‍ക്രൂസ് അഡ്വഞ്ചേഴ്‌സില്‍ നടപ്പിലാക്കും.
ക്രൂസ് വ്യവസായത്തിന്റെ ഇപ്പോഴത്തെയും ഭാവിയിലെയും ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഐബിഎസ് രൂപകല്‍പ്പന ചെയ്തതാണ് ഐ ട്രാവല്‍ ക്രൂയിസ് എന്റര്‍െ്രെപസ് റിസര്‍വേഷന്‍ സിസ്റ്റം. ഇത് വിവിധ ഉറവിടങ്ങളില്‍ നിന്ന് ഡാറ്റ സമാഹരിക്കാനുള്ള കഴിവ് ക്രൂസ് ലൈനുകള്‍ക്ക് നല്‍കും. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ അതത് സമയം തിരിച്ചറിയാനും പരിഹരിക്കാനും സാധിക്കുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്.
അലാസ്‌ക, ഹവായ്, കോസ്റ്റാറിക്ക, പനാമ കനാല്‍, ബെലീസ്, മെക്‌സിക്കോ, ഗാലപ്പഗോസ്, കൊളംബിയ, സാന്‍ ഹുവാന്‍ ദ്വീപുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര വാഗ്ദാനം ചെയ്യുന്ന അണ്‍ക്രൂസ് അഡ്വഞ്ചേഴ്‌സ് വന്യജീവികള്‍, മരുഭൂമി, വിവിധ സംസ്‌കാരങ്ങള്‍ എന്നിവ യാത്രികര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അണ്‍ക്രൂസ് അഡ്വഞ്ചേഴ്‌സുമായി ഐബിഎസ് 2014 ല്‍ ആരംഭിച്ച ക്രൂസ് പങ്കാളിത്തത്തിലെ ഏറ്റവും പുതിയ നാഴികക്കല്ലാണ് ഡിജിറ്റല്‍ പരിവര്‍ത്തന ഘട്ടത്തിനു വേണ്ടിയുള്ള ഇപ്പോഴത്തെ പങ്കാളിത്തം.
അണ്‍ക്രൂസ് അഡ്വഞ്ചേഴ്‌സിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ സഹകരിക്കുന്നതിലും അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാകുന്നതിലും സന്തോഷമുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ ട്രാവല്‍ ആന്‍ഡ് ക്രൂസ് മേധാവി ആശിഷ് കോശി പറഞ്ഞു. ഡിജിറ്റലൈസേഷനിലൂടെ നിലവിലുള്ള ഉപഭോക്താക്കളുടെ തൃപ്തി മാത്രമല്ല, ഭാവിയിലെ യാത്രികരുടെ ആവശ്യങ്ങളും മുന്നില്‍ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണ്‍ക്രൂസ് അഡ്വഞ്ചേഴ്‌സ് ഏറ്റവും പുതിയ മാറ്റങ്ങളിലും നവീകരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഐബിഎസുമായുള്ള പങ്കാളിത്തം ഈ ഘട്ടത്തിലെ ആവേശകരമായ ചുവടുവയ്പ്പാണെന്നും അണ്‍ക്രൂസ് അഡ്വഞ്ചേഴ്‌സ് സിഇഒ ക്യാപ്റ്റന്‍ ഡാന്‍ ബ്ലാഞ്ചാര്‍ഡ് പറഞ്ഞു.
ആസൂത്രണം, ഷോപ്പിംഗ്, പോര്‍ട്ട്, ഓണ്‍ട്രിപ്പ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ യാത്രയിലെ ഓരോ ഘട്ടത്തിലും അതിഥികളുമായി ഡിജിറ്റല്‍ മേഖലയിലെ ഇടപഴകലിന് അവസരമൊരുക്കുന്നതാണ് ഐ ട്രാവല്‍ ക്രൂസ് പ്രൊഡക്ട് സ്യൂട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.ibsplc.com/product/tour-and-cruise-solutions/.