എഞ്ചിനീയറിംഗ്/പോളിടെക്‌നിക് ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍

Kollam

കൊല്ലം: പാരിപ്പള്ളി യു കെ എഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ എഞ്ചിനീയറിങ്ങിലെയും പോളിടെക്‌നിക്കിലെയും കോഴ്‌സുകളിലേ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കും. എഞ്ചിനീയറിംഗ് കോഴ്‌സുകളായ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലേക്കും, ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നേരിട്ട് രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് പ്രവേശനത്തിന് (ലാറ്ററല്‍ എന്‍ട്രി) ഒഴിവുള്ള സീറ്റുകളിലേക്ക് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പാസ്സാകാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം, പോളിടെക്‌നിക് കോഴ്‌സുകളായ സിവില്‍ ആന്റ് എന്‍വയോണ്മെന്റല്‍ എഞ്ചിനീയറിംഗ്, റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍, റിന്യൂവബിള്‍ എനര്‍ജി എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും ഗവണ്മെന്റ്/മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനത്തിനായാണ് സ്‌പോട്ട് അഡ്മിഷന്‍.

വിദ്യാര്‍ഥികള്‍ രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കേറ്റുകളുമായി കോളേജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കലാ കായിക മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം. വിശദവിവരങ്ങള്‍ക്ക് +919526109997, +919633935528.