സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ യു പി സ്കൂളില്‍ സെപ്റ്റംബര്‍ 14ന് വിവിധ പരിപാടികളോടെ ഹിന്ദി ദിനം ആചരിച്ചു. പ്രധാനാധ്യാപകന് സ്റ്റാന്‍ലി ജേക്കബ് ഹിന്ദിയില്‍ സന്ദേശം നല്കി. ഹിന്ദി ക്ലബിന്റെ നേതൃത്വത്തില്‍ കവിത, ഗാനം, പ്രസംഗം, കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയ വിവിധ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. ബെന്നി റ്റി റ്റി, സീമ എം പി, ജാസ്മിന് ലോബോ, സ്കൂള്‍ ലീഡര്‍ മുഹമ്മദ് അദിനാന്, ഹംന, മെബിന് മാര്ട്ടിന് എന്നിവര്‍ നേതൃത്വം നല്കി.