കല്പറ്റ: ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്ക് ആശ്വാസമായി ചൂരൽമല ബ്രാഞ്ചിലെ വായ്പകൾ എഴുതിത്തള്ളിയ കേരള ബാങ്കിന്റെ നടപടിയെ കേരള കർഷകസംഘം കൽപ്പറ്റ ഏരിയ കമ്മിറ്റി അഭിനന്ദിച്ചു.
ദുരിതബാധിത പ്രദേശങ്ങളിലുള്ളവർ മറ്റു നിരവധി ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി വായ്പകൾ എടുത്തിട്ടുണ്ട് . ദുരിത സാഹചര്യത്തിൽ തിരിച്ചടവിനുള്ള യാതൊരു നിർവ്വാഹവുമില്ല. ആയതിനാൽ കേരള ബാങ്കിൻ്റെ മാതൃക സ്വീകരിച്ച് മറ്റു ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പകൾ എഴുതി തള്ളണമെന്ന് കർഷകസംഘം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ഏരിയ പ്രസിഡൻ്റ് ജെയിൻ ആൻ്റണി അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ അബ്ദുറഹ്മാൻ, വി.എം.റഷീദ്, ഷംസുദ്ദീൻ പി.എം, സദാശിവൻ കെ., പി.കെ മുഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു.